Division
Office
Department of Electricity [LED]
Kavaratti, Lakshadweep |
|
Dated:1 Oct 2018 |
പൊതുജന താല്‍പര്യാര്‍ത്ഥം ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്‍റ്
പുറപ്പെടുവിക്കുന്ന പൊതു അറിയിപ്പ്. |
Public notice promulgated by
Lakshadweep Electricity Department |
1.
ഡിപ്പാര്‍ട്ട്മെന്‍റ്ന്‍റെ ഒഫീഷ്യല്‍ വെബ്സൈറ്റ് & പോര്‍ട്ടല്‍
https://powerlak.gov.in അല്ലെങ്കില്‍ powerlak.utl.gov.in
എന്നീ അഡ്രസില്‍ ലഭ്യമാണ്. ഡിപ്പാര്‍ട്ട്മെന്റിനെ സംബന്ധിക്കുന്ന സര്‍വ്വ
കാര്യങ്ങള്‍ക്കും സര്‍വ്വീസുകള്‍ക്കും പോര്‍ട്ടലിനെ സമീപിക്കുക. |
1. The
official website cum portal of the LED is available on
https://powerlak.gov.in
or
https://powerlak.utl.gov.in
URL.
Use the portal for all information and services offered by LED |
2.
ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ റീഡിംഗ് എടുക്കുന്ന സ്പോട്ട് ബില്ലിംഗ്
സംവിധാനം
2018 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.
സെല്‍ഫ്-റീഡിംഗ് പൂര്‍ണ്ണമായും ഒഴിവാകുകയാണ്. ഇനി മുതല്‍ മീറ്റര്‍
റീഡര്‍മാര്‍ മാസത്തിലെ ഏതെങ്കിലും ഒരു ദിവസം കന്‍സ്യൂമറുടെ മീറ്റര്‍
സന്ദര്‍ശിച്ച് റീഡിംഗ് എടുത്ത് പോരുന്നതും അവരുടെ ബില്‍ മാസന്ത്യത്തില്‍
തയ്യാറാക്കി SMS &e-Mail മാധ്യമത്തിലൂടെ
കണ്‍സ്യൂമറെ അറിയിക്കുന്നതുമാണ്. ഈ ബില്‍ അടുത്ത മാസം 25 നകം
അടയ്ക്കേണ്ടതാണ്. അതായത്
ഇനി മുതല്‍ മുന്‍കൂര്‍ തയ്യാറാക്കപ്പെട്ട മുന്മാസ ബില്‍ ആയിരിക്കും
ഉപഭോക്താവ് പേ ചെയ്യേണ്ടത്. എല്ലാ ഉപഭോക്താക്കളും അവരുടെ മൊബൈല്‍ നമ്പരും
ഇ-മെയിലും ഡിപ്പാര്‍ട്ട്മെന്‍റ്നെ അറിയിക്കേണ്ടതാണ്. കൃത്യമായ വിവരങ്ങള്‍
ഡിപ്പാര്‍ട്ട് മെന്റില്‍ നല്‍കിയിട്ടില്ലെങ്കില്‍ ബില്‍ വിവരങ്ങള്‍
നിങ്ങള്‍ക്ക് കിട്ടാതെ വരാം. അത് ഡിപ്പാര്‍ട്ട്മെന്‍റ്ന്‍റെ
ഉത്തരവാദിത്വമായിരിക്കുന്നതല്ല. |
2.
Self-readings mechanism for billing followed by LED is being withdrawn
w.e.f October 1, 2018. Department meter readers will visit each consumer
meter and record the reading during any day in every month. At
Month-close the bill will be prepared by the department and the same
will be intimated to consumer thru SMS & e-Mail. Consumer has to pay the
bill on or before 25th of the following month.
ie. From now onwards the consumer will be paying the pre-prepared bill
of the previous month.
Please update your mobile no. and e-mail with the department counter.
It’s primarily the responsibility of the consumer to update their
correct data. You may miss vital bill information if your no. & e-mail
is missing. |
3.
ബില്ലിംഗ് സ്വിച്ച് ചെയ്യുന്ന 2018 ഒക്ടോബര്‍ മാസത്തില്‍ സെപ്തംബര്‍
മാസത്തില്‍ ബില്ലടച്ച ഉപഭോക്താക്കള്‍ക്ക് ബില്‍ ഉണ്ടായിരിക്കുന്നതല്ല. |
3. During
October 2018 there will not be any bill for those consumers who have
paid the September Bill. |
4.
ഉപഭോക്താക്കള്‍ക്ക് ബില്ല് അടക്കുന്നതിനായി വിവിധ സംവിധാനങ്ങള്‍
ഡിപ്പാര്‍ട്ട്മെന്‍റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൌണ്ടര്‍ സര്‍വ്വീസുകള്‍
ഒന്നാം തീയതി മുതല്‍ 25 തീയതി വരെ പ്രവര്‍ത്തിക്കുന്നതാണ്. മാസത്തിലെ
അവസാനത്തെ നാല് പ്രവൃത്തി ദിവസങ്ങള്‍ ഒഴിച്ചുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍
പോര്‍ട്ടല്‍ വഴി കണ്സ്യൂമര്‍ക്ക് ബില്ല് അടക്കാവുന്നതാണ്. ആന്‍ഡ്രോയിഡ്
ഫോണ്‍ ഉപയോഗിക്കുന്ന കണ്സ്യൂമര്‍ക്ക് POWERLAK SERVICES എന്നുള്ള ആപ്പ്
ഡൌണ്‍ലോഡ്
[https://play.google.com/store/apps/details?id=cgshahilnic.powerlak]
ചെയ്‌താല്‍ പേമെന്റ് ഉള്‍പ്പെടെയുള്ള സര്‍വ്വീസുകള്‍ ഉപയോഗിക്കാവുന്നതാണ്. |
4. There
are definite mechanisms instituted by LED for payment of consumer bills.
Every month the department counter will be open till 25th for consumer
billing. The Official portal also permits the consumer to pay the bill
online [e-Payment] except the last four working days of a month. The
android mobile App named ‘POWERLAK Services’ which is hosted in play
store [https://play.google.com/store/apps/details?id=cgshahilnic.powerlak]
provides m-payment options along with other services. |
5.
എല്ലാ ഉപഭോക്താക്കള്‍ക്കും സ്വന്തം പെണ്ടിംഗ് ബില്‍ എടുക്കാനും പേ
ചെയ്യുവാനും ഉള്ള സംവിധാനം പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. |
5.
POWERLAK portal will have facility to fetch and e-Pay consumer spending
bills. |
6.
എല്ലാ ഉപഭോക്താക്കളും ബില്ലിംഗ് കൌണ്ടര് വഴി അവരവരുടെ യഥാര്‍ത്ഥ
ഇ-മെയില്‍ ഐഡിയും സ്ഥിരമായ മൊബൈല്‍ നമ്പരും വാര്‍ഡ് നമ്പരും
ഡിപ്പാര്‍ട്ട്മെന്റില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഡിപ്പാര്‍ട്ട്മെന്‍റ്
മെസ്സേജുകളും ബില്ല് സ്റ്റാറ്റസും ഇ-മെയില്‍/SMS വഴി
നിങ്ങള്‍ക്കയക്കുന്നതാണ്. മൊബൈല്‍ നമ്പര്‍ മാറിയാല്‍ അതും ഉടന്‍ തന്നെ
അപ്ഡേറ്റ് ചെയ്യേണ്ടതാണ്. |
6. All
consumers are requested to register your exact e-mail ids,
permanant
mobile no. & ward no.
with the billing counters. The department will be sending out alerts and
bill status messages to you over e-mail and SMS.
In case of mobile number change you must update the same at the LED
counter. |
7.
എല്ലാ ഉപഭോക്തൃ മീറ്ററുകളും കെട്ടിടങ്ങളുടെ പുറത്തേക്ക് മാറ്റി
സ്ഥാപിച്ചിരിക്കണം. മീറ്ററുകളില്‍ ഉപഭോക്തൃ നമ്പറുകള്‍ കൃത്യമായും
രേഖപ്പെടുത്തിയതായി ഉറപ്പു വരുത്തണം. |
7. All
consumer meter and must be located outside the buildings for easy
access. |
8.
ഡിപ്പാര്‍ട്ട്മെന്‍റ് തലത്തില്‍ പരിഹരിക്കാനാവാത്ത ഉപഭോക്തൃ പരാതികള്‍
പരിഹരിക്കുവാനായി ഓരോ ഉപഭോക്താവിനും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ
(കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റിഡ്രസല്‍ ഫോറത്തെ) സമീപിക്കാവുന്നതാണ്.
|
8. All
the complaints and grievances regarding Electricity consumption and
billing that are not
solved/attended by the department may be routed to Consumer Grievances
Redressal Forum
[CGRF]
Kavaratti. |
--എക്സി. എഞ്ചിനീയര്‍, ഇലക്ട്രിസിറ്റി ഡിവിഷന്‍, കവരത്തി |
Division
Office
Department of Electricity [LED]
Kavaratti, Lakshadweep |
Notice No. |
Dated:
Aug 2018 |
പൊതുജന താല്‍പര്യാര്‍ത്ഥം ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്‍റ്
പുറപ്പെടുവിക്കുന്ന പൊതു അറിയിപ്പ്. |
Public notice promulgated by
Lakshadweep Electricity Department |
1.
ഡിപ്പാര്‍ട്ട്മെന്‍റ്ന്‍റെ ഒഫീഷ്യല്‍ വെബ്സൈറ്റ് & പോര്‍ട്ടല്‍
https://powerlak.gov.in അല്ലെങ്കില്‍ powerlak.utl.gov.in
എന്നീ അഡ്രസില്‍ ലഭ്യമാണ്. ഡിപ്പാര്‍ട്ട്മെന്റിനെ സംബന്ധിക്കുന്ന സര്‍വ്വ
കാര്യങ്ങള്‍ക്കും സര്‍വ്വീസുകള്‍ക്കും പോര്‍ട്ടലിനെ സമീപിക്കുക. |
1. The
official website cum portal of the LED is available on
https://powerlak.gov.in
or
https://powerlak.utl.gov.in
URL.
Use the portal for all information and services offered by LED |
2.
എല്ലാ ഉപഭോക്താക്കളും ബില്ലിംഗ് കൌണ്ടര് വഴി അവരവരുടെ യഥാര്‍ത്ഥ
ഇ-മെയില്‍ ഐഡിയും സ്ഥിരമായ മൊബൈല്‍ നമ്പരും വാര്‍ഡ് നമ്പരും
ഡിപ്പാര്‍ട്ട്മെന്റില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഡിപ്പാര്‍ട്ട്മെന്‍റ്
മെസ്സേജുകളും ബില്ല് സ്റ്റാറ്റസും ഇ-മെയില്‍/SMS വഴി
നിങ്ങള്‍ക്കയക്കുന്നതാണ്. മൊബൈല്‍ നമ്പര്‍ മാറിയാല്‍ അതും ഉടന്‍ തന്നെ
അപ്ഡേറ്റ് ചെയ്യേണ്ടതാണ്. |
2. All
consumers are requested to register your exact e-mail ids,
permanant
mobile no. & ward no.
with the billing counters. The department will be sending out alerts and
bill status messages to you over e-mail and SMS.
In case of mobile number change you must update the same at the LED
counter. |
3.
പുതിയതായി കണക്ഷന് അപേക്ഷിക്കുന്നവര്‍ (റെഗുലര്‍ &ടെമ്പററി), പോര്‍ട്ടല്‍
വഴി അപേക്ഷകള്‍ അയക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന
ഫാറം മുഴുവനായി ഫില്‍ ചെയ്ത് അതാത് സബ്-ഡിവിഷനുകളില്‍
സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ ഫാറത്തില്‍
ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും പൂര്‍ണ്ണമായും കൃത്യമായും
അക്ഷരപ്പിശകില്ലാതെയും രേഖപ്പെടുത്തുക. അപേക്ഷ സമര്‍പ്പിച്ച് കണക്ഷന്‍
സ്ഥാപിക്കുന്നത് വരെയുള്ള ഓരോ കാര്യങ്ങളും നിങ്ങളെ SMS വഴി
അറിയിക്കുന്നതാണ്. |
3.
Applicants for new connection [Regular or Temporary] should put in their
application online. The printed form after submission of the application
online may be completely filled and submitted to sub-division in person.
All the information sought by the form must be filled with accurate,
complete and cleanly spelled data. All the events/actions taken on your
application will be notified to you over SMS. |
4.
പുതിയതായി അപേക്ഷിക്കുന്ന ഗവണ്മെന്‍റ് അക്കോമഡേഷന്‍ [ക്വാര്‍ട്ടര്‍] റീ
ആക്ടിവേഷനുകളും ഓണ്‍ലൈനില്‍ തന്നെ അപേക്ഷിക്കേണ്ടതാണ്. |
4. New
application of Govt. Accommodation reactivation also should be submitted
online. |
5.
അപേക്ഷ സമര്‍പ്പിച്ച് അഡ്മിറ്റ് ചെയ്ത ശേഷം 20 ദിവസത്തിനകം സര്‍വ്വീസ്
കണക്ഷനുകള്‍ ലഭ്യമാക്കുകയോ അപേക്ഷകള്‍ തിരസ്കരിക്കുകയോ
ചെയ്തിട്ടില്ലെങ്കില്‍ അപേക്ഷകര്‍ പരാതി കവരത്തി ഡിവിഷന്‍ ആഫീസിലേക്ക്
അയക്കേണ്ടതാണ്. |
5.
Service connection will be established within 20 days of admitting your
application. If connection is not given, or if your application is not
rejected for genuine reasons, you are free to complain to the
Electricity division Office with your grievance.
|
6.
നിലവില്‍ സെല്‍ഫ്-റീഡിംഗ് അഥവാ കണ്‍സ്യൂമര്‍ തന്നെ റീഡിംഗ് കൊണ്ടുവന്നു
അതാത് മാസത്തെ ബില്ല് അടക്കുന്ന സംവിധാനമാണ് LED പിന്തുടരുന്നത്.
മുന്‍കൂറായി ബില്ലുകള്‍ തയ്യാറാക്കപ്പെടുന്നില്ല. |
6.
Currently LED is following self-reading mechanism for billing. i.e. The
consumer himself has to provide the reading for billing at the
counter/online. There is no bill prepared previously. |
7.
മാസ ബില്ല് സംവിധാനമാണ് LED പിന്തുടരുന്നത്. എല്ലാ മാസവും ഓരോ കണ്‍സ്യൂമറും
അവരവരുടെ ബില്ലുകള്‍ ഒരു തവണ അടക്കേണ്ടതാണ്. |
7. LED is
following monthly billing. Every consumer is bound to pay the
electricity bill once a month. |
8.
ബില് അടക്കാന്‍ വരുമ്പോള്‍ കൃത്യമായ മീറ്റര്‍ റീഡിംഗ് തന്നെ കൊണ്ടുവരാന്‍
പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുറഞ്ഞ റീഡിംഗില്‍ ബില്ലടച്ചാല്‍ പിന്നീട്
ഡിപ്പാര്‍ട്ട് മെന്‍റ് നടത്തുന്ന സര്‍പ്രൈസ് ചെക്കിങ്ങിലൂടെ കൃത്യമായ
റീഡിംഗ് കണ്ടെത്തിയാല്‍ വലിയ ബില്ലുകള്‍ അടക്കേണ്ടതായി വരും. |
8. Please
bring exact readings to the billing counters. In case if you are giving
lower readings for billing, later when accurate reading is picked by the
department thru ‘surprise checks’, your subsequent bills could be
exorbitant. So accurate reading may be produced at the counter all the
time. |
9.
കണ്‍സ്യൂമര്‍ മീറ്ററുകള്‍ സന്ദര്‍ശിച്ച് സര്‍പ്രൈസ് ചെക്കുകള്‍ എടുക്കുന്ന
സംവിധാനം നിലവിലുണ്ട്. അത്തരം ഒരു സര്‍പ്രൈസ് ചെക്ക് റെക്കോര്ഡ്
ചെയ്യപ്പെട്ടാല്‍ അതില്‍ താഴെയുള്ള ഒരു റീഡിംഗ് കൊടുത്ത് നിങ്ങള്‍ക്ക്
ബില്ല് അടയ്ക്കാനാവുന്നതല്ല. മാസത്തില്‍ ഒന്ന്, രണ്ടു മാസത്തില്‍ ഒന്ന്,
മൂന്നുമാസത്തില്‍ ഒന്ന് എന്ന വിധത്തില്‍ വിവിധങ്ങളായ സര്‍പ്രൈസ് ചെക്ക്
വ്യവസ്ഥകള്‍ ഉണ്ട്. ഏത് നടപ്പാക്കണമെന്നുള്ളത് പൂര്‍ണ്ണമായും
ഡിപ്പാര്‍ട്ട്മെന്‍റ് തീരുമാനമാണ്. |
9. The
‘Surprise Check’ mechanism implemented by the department is for visiting
your meters at will. The regularity of visits could be monthly, once
every two months or once every three months. The choice is purely a
department mandate. Once a surprise check is recorded you will not be
able to pay the bill with a lower reading than the Surprise Check. |
10.
ഉപഭോക്താക്കള്‍ക്ക് ബില്ല് അടക്കുന്നതിനായി വിവിധ സംവിധാനങ്ങള്‍
ഡിപ്പാര്‍ട്ട്മെന്‍റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൌണ്ടര്‍ സര്‍വ്വീസുകള്‍
ഒന്നാം തീയതി മുതല്‍ 28 തീയതി വരെ പ്രവര്‍ത്തിക്കുന്നതാണ്. മാസത്തിലെ
അവസാനത്തെ നാല് പ്രവൃത്തി ദിവസങ്ങള്‍ ഒഴിച്ചുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍
പോര്‍ട്ടല്‍ വഴി കണ്സ്യൂമര്‍ക്ക് ബില്ല് അടക്കാവുന്നതാണ്. ആന്‍ഡ്രോയിഡ്
ഫോണ്‍ ഉപയോഗിക്കുന്ന കണ്സ്യൂമര്‍ക്ക് POWERLAK SERVICES എന്നുള്ള ആപ്പ്
ഡൌണ്‍ലോഡ്
[https://play.google.com/store/apps/details?id=cgshahilnic.powerlak]
ചെയ്‌താല്‍ പേമെന്റ് ഉള്‍പ്പെടെയുള്ള സര്‍വ്വീസുകള്‍ ഉപയോഗിക്കാവുന്നതാണ്. |
10. There
are definite mechanisms instituted by LED for payment of consumer bills.
Every month the department counter will be open till 28th for consumer
billing. The Official portal also permits the consumer to pay the bill
online [e-Payment] except the last four working days of a month. The
android mobile App named ‘POWERLAK Services’ which is hosted in play
store [https://play.google.com/store/apps/details?id=cgshahilnic.powerlak]
provides m-payment options along with other services. |
11.
എല്ലാ ഉപഭോക്താക്കള്‍ക്കും സ്വന്തം മീറ്റര്‍ റീഡിംഗ് നല്‍കി മതിപ്പ് ബില്
(എസ്റ്റിമേഷന്‍)
പ്രിന്‍റ് എടുക്കാന്‍ ഉള്ള സംവിധാനം പോര്‍ട്ടലില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്. എത്ര തവണ വേണമെങ്കിലും എസ്റ്റിമേഷന്‍
തയ്യാറാക്കാവുന്നതാണ്. ബില്ലിംഗ് കൌണ്ടറുകള്‍ വഴി പേമെന്‍റ് ചെയ്യുമ്പോള്‍
ബില്ല് തുക എസ്റ്റിമേറ്റില്‍ നിന്ന്‍ വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കില്‍
കൌണ്ടര്‍ തരുന്ന തുക അടയ്ക്കുവാന്‍ നിങ്ങള്‍ക്ക് ബാദ്ധ്യത ഉണ്ട്. യഥാര്‍ത്ഥ
ബില്ല്,
റീഡിംഗ്
കൊണ്ടുവരുമ്പോള്‍ മാത്രമാണ് തയ്യാറാക്കപ്പെടുന്നത്,
മുന്‍കൂറായി തയ്യാറാക്കപ്പെടുന്നില്ല. ശ്രദ്ധിക്കുക, എസ്റ്റിമേഷന്‍ ഒരു
കാരണവശാലും ബില്ലല്ല. |
11. All the
consumers are provided with a facility to generate online bill
estimation on the POWERLAK portal. However in case if the bill amount
asked by the counter for payment is different from the estimation
amount, you are liable to pay the bill amount required by the
counter/online services. The real bill is prepared only when you pay the
bill at the counter. No prior bill is prepared in any case. |
12.
കൌണ്ടറില്‍ പണമടയ്ക്കാന്‍ വരുന്ന ഗവ: കണ്‍സ്യൂമേഴ്സിന്‍റെ പ്രത്യേക
ശ്രദ്ധയ്ക്ക്,
നിങ്ങള്‍ കൌണ്ടറില്‍ ബില്ലടയ്ക്കാന്‍ എത്തുന്നതിന് ഏറ്റവും
അടുത്ത ദിവസത്തെ എസ്റ്റിമേഷന്‍ എടുത്ത് സാങ്ങ്ഷന്‍ ചെയ്ത് കൊണ്ടുവരിക.
സെല്‍ഫ്-റീഡിംഗ് അനുസരിച്ചുള്ള ബില്ലിങ്ങായതിനാല്‍ ബില്ല് അടയ്ക്കുന്ന
ദിവസത്തെ അല്ലെങ്കില്‍ ഏറ്റവും അടുത്ത ദിവസത്തെ റീഡിംഗ് നിര്‍ബന്ധമാണ്. |
12. The
Govt. consumers may please note that you may sanction the estimation
generated on a recent date of payment. As we follow self-reading
estimation amount and bill amount at the counter may vary according to
different inputs and meter conditions. |
13.
ഒരു മാസത്തെ ബില്ല് അടക്കാതെയിരുന്നാല്‍ നിങ്ങള്‍
‘ബിലേറ്റഡ്[BLTD]’
കണ്‍സ്യൂമര്‍ അഥവാ ഡിഫാള്‍ട്ടര്‍ ആവുകയും നിങ്ങളുടെ ബില്ല്
മാസാന്ത്യത്തില്‍
‘ആവറേജ്
കണ്സംപ്ഷന്‍ മെത്തേഡ്’
പ്രകാരം തയ്യാറാക്കപ്പെടുന്നതുമാണ്. ഈ ബില്ലും ഡിസ്കണക്ഷന്‍[ഫ്യൂസ് ഓഫ്]
നോട്ടീസും നിങ്ങള്‍ക്ക് SMS ആയി അയക്കുന്നതാണ്. ഓരോ കണ്‍സ്യൂമറും ഇതിനായി
തങ്ങളുടെ കൃത്യമായ മൊബൈല്‍ നമ്പര്‍ ഡിപ്പാര്‍ട്ട്മെണ്ടില്‍
അറിയിക്കേണ്ടതാണ്. |
13. When a
consumer defaults a bill payment you become a defaulter or belated [BLTD]
and your bill cum disconnection [fuse-off] notice will be prepared at
the month close and the same will be delivered to you over SMS. So it
may be noted that your e-mail id and the mobile no registered with the
department is actual and accurate. |
14.
ഒരു മാസം ഡിഫാള്‍ട്ടര്‍ ആയ കണ്സ്യൂമര്‍, അടുത്ത മാസം 20 നകം തന്നെ
ഡിസ്കണക്ഷന്‍ നോട്ടീസ് പ്രകാരമുള്ള ബില്ലോ അതല്ലെങ്കില്‍ പുതിയ റീഡിംഗ്
പ്രകാരമുള്ള പുതുമാസ ബില്ലോ അടച്ചില്ലെങ്കില്‍ 20 നു ശേഷം കണക്ഷന്‍
ഫ്യൂസ്-ഓഫ് ആക്കപ്പെടുന്നതാണ്[DIS1]. SMS കിട്ടിയില്ല, നോട്ടീസ്
കിട്ടിയില്ല എന്നുള്ള ഒഴിവുകഴിവുകള്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റ്
ഉത്തരവാദിയായിരിക്കുന്നതല്ല, ആയതിനാല്‍ നിലനില്‍ക്കുന്നതുമല്ല. എല്ലാ
മാസവും മുടങ്ങാതെ വൈദ്യുതി ബില്ല് അടയ്ക്കുക എന്നുള്ളത് ഓരോ
കണ്‍സ്യൂമറുടെയും ഉത്തരവാദിത്വമാണ്. വീട് അടച്ചു, നാട്ടില്‍
ഇല്ലാത്തവര്‍ക്ക് പോലും ബില്ലടക്കാന്‍ ഓണ്‍ ലൈന്‍ സംവിധാനം
ഉപയോഗപ്പെടുത്താവുന്നതാണ്. |
14. A
DEFAULTER consumer is liable to pay the raised bill or the new month
bill based on
the reading at the counter on or before 20th of the
subsequent month to avoid fuse-off. Those defaulters continuing the
unpaid way will be fuse-off any day after the 20th[DIS1].
SMS was not delivered, alert was not received etc. complaints will not
be entertained by the LED and LED cannot be held responsible for such
excuses. Every month before 28th a consumer is liable to pay
his monthly bill.
Consumers who are door locked and out of station also may utilize the
online facility for e-Payments. |
15.
ഒരു തവണ ഫ്യൂസ് ഓഫ് ആവുന്ന കണ്‍സ്യൂമര്‍, ബില്ല് അടയ്ക്കുന്ന മുറയ്ക്ക്
ഫ്യൂസ്-ഓഫ് മാറ്റി റീ കണക്റ്റ് ആവും. ബില്ല് അടക്കാതെ തുടര്‍ന്നാല്‍ പഴയ
അരിയര്‍ ബില്ലുകള്‍ ഔട്ട് സ്ടാണ്ടിംഗ് ആയി ഓരോ മാസവും DIS1, DIS2, DIS3,
DIS4, DIS5 എന്നിങ്ങനെ മുന്നോട്ട് പോകും. ആറു മാസം തുടര്‍ച്ചയായി
ബില്ലടയ്ക്കാത്തവര്‍ ആറാം മാസാന്ത്യത്തില്‍ ഓട്ടോമാറ്റിക്കായി
ഡീ-ആക്ടിവേറ്റ്[PDNP]
ആവും അഥവാ അവരുടെ കണക്ഷന്‍ തിരിച്ചു കിട്ടാത്ത വിധം ഫോര്ഫീറ്റ്
ചെയ്യപ്പെടും. അവരുടെ അവസാനത്തെ ബില്ലില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ്
അഡ്ജസ്റ്റ് ചെയ്തശേഷമുള്ള ബില്ല് തുക ആയിരിക്കും ഉണ്ടാവുക. ഡിപ്പാര്‍ട്ട്
മെന്റിന് കിട്ടാത്ത പണത്തിനു റിക്കവറി നടപടികള്‍ ആരംഭിക്കും. |
15. Those
fuse-off consumers, will be reconnected when they pay their outstanding
bill. If they continue not to pay the bills they will be billed with the
outstanding arrear bills on every subsequent month like DIS1, DIS2,
DIS3, DIS4, DIS5. Any consumer who doesn’t pay the bill for 6 months
continuously will be automatically deactivated [PDNP] or they are
subjected to definite forfeiture of their service connection. Their last
bill will be prepared on the sixth month-end adjusting the ‘Security
Deposit on hand’ with department. Recovery measures will also be
initiated for lost money if any. |
16.
ബില്ലടയ്ക്കാതെ പുറത്തായ കണ്സ്യൂമര്‍ക്ക് തിരിച്ചു കയറാന്‍ അവകാശം
ഉന്നയിക്കാനാവില്ല. എങ്കിലും ഡിപ്പാര്‍ട്ട് മെന്റിന് പരാതി
സമര്‍പ്പിക്കാവുന്നതാണ്. അനിതര സാധാരണമായ കേസുകളില്‍ മാത്രം
ഡിപ്പാര്‍ട്ട്മെന്‍റ് ലാറ്ററല്‍ റീ-ആക്ടിവേഷന്‍ അനുവദിക്കുന്നതാണ്. പക്ഷേ
ഒരു കാരണവശാലും ഇത് കണ്‍സ്യൂമറുടെ അവകാശമല്ല. ഡിപ്പാര്‍ട്ട്മെന്‍റ്
തീരുമാനം അന്തിമമാണ്. |
16. There is
no RIGHT for a forfeited consumer to claim back his connection. However
they are free to raise grievance to the department. In extra ordinary
cases the department may permit Lateral Reactivation. However it’s not a
RIGHT of the consumer
and the department decision will be final. |
17.
ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ റീഡിംഗ് എടുക്കുന്ന സ്പോട്ട് ബില്ലിംഗ്
സംവിധാനം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുന്നതാണ്. സെല്‍ഫ്-റീഡിംഗ് വേണോ
സ്പോട്ട് ബില്ലിംഗ് വേണോ എന്നുള്ളത് പൂര്‍ണ്ണമായും കാലാനുസൃതമായ
ഡിപ്പാര്‍ട്ട്മെന്‍റ് തീരുമാനമാണ്. അത്തരം വിഷയങ്ങള്‍ പ്രാബല്യത്തില്‍
വരുന്ന മുറയ്ക്ക് പൊതു അറിയിപ്പ് പുറപ്പെടുവിക്കുന്നതാണ്. |
17.
Department reading or SPOT billing mechanism will be deployed in coming
times. The adoption of self-reading or Spot billing is totally a
department mandate and decision.
Such changes will be notified publically at the time of implementation. |
18.
ഒരു വീട്ടു നമ്പരില്‍ ഒരു സര്‍വ്വീസ് കണക്ഷന്‍ മാത്രമേ
അനുവദനീയമായിട്ടുള്ളൂ. |
18. One
house number can only have one service connection |
19.
ഓരോ സര്‍വ്വീസ് കണക്ഷനിലെയും മീറ്ററുകള്‍ ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിനിധി,
മീറ്റര്‍ റീഡര്‍, ഇലക്ട്രിസിറ്റി വിജിലന്‍സ് എന്നിങ്ങനെ ആര്‍ക്കും
സമയകാലമെന്യേ എത്താവുന്ന നിലയില്‍ കെട്ടിടത്തിനു പുറത്തു
സ്ഥാപിക്കേണ്ടതാണ്. |
19. Meter on
every service connection should be fixed outside the building accessible
to department staff, meter readers and electricity vigilance squad. |
20.
കെട്ടിടം ഉടമസ്ഥത കൈമാറുന്ന സമയത്ത് ഉപഭോക്താവ് സര്‍വ്വീസ് കണക്ഷന്‍
ഉടമസ്ഥതയും കൈമാറാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി ആധാരത്തിന്റെ കോപ്പി
അല്ലെങ്കില്‍ പിന്തുടര്ച്ചാ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം അപേക്ഷ
നല്‍കേണ്ടതാണ്. |
20. In case
of transfer of ownership of a property, consumers are advised transfer
the ownership of the service connection to the new owner. Copy of
necessary documents like Deeds, Legal heir ship certificate etc are to
be submitted for this purpose. |
21.
കെട്ടിട നിര്‍മ്മാണം/
പബ്ലിക് മീറ്റിംഗ്/ ഹ്രസ്വകാല നിര്‍മ്മാണ പ്രവര്‍ത്തികള്‍
പോലെയുള്ള പണികള്‍ക്ക് പ്രത്യേകം ടെമ്പററി കണക്ഷനുകള്‍ എടുക്കേണ്ടതാണ്.
1/2/3/4 ആഴ്ചകളുടെ ദൈര്‍ഘ്യത്തില്‍ മാത്രമേ ടെമ്പററി കണക്ഷനുകള്‍
ലഭ്യമാവുകയുള്ളൂ. അത് ആവശ്യത്തിനനുസരിച്ച് ദീര്ഘിപ്പിക്കാവുന്നതാണ്.
ആറുമാസത്തില്‍ കൂടുതലുള്ള ഒരു വിഷയങ്ങള്‍ക്കും ടെമ്പററി കണക്ഷനുകള്‍
ഉപയോഗിക്കരുത്. തങ്ങള്‍ ഉപയോഗിക്കുന്ന ടെമ്പററി കണക്ഷനുകളുടെ ബില്ലുകള്‍
റീഡിംഗ് കൊണ്ടുവന്ന് കൃത്യമായി അടക്കേണ്ടതാണ്. വീഴ്ച വരുത്തിയാല്‍
ഏതുസമയത്തും കണക്ഷന്‍ വിച്ഛെദനവും തുടര്‍ നടപടികളും
പ്രതീക്ഷിക്കാവുന്നതാണ്. |
21. For
building constructions/
short-term constructions/public meetings etc. separate temporary
connection has to be obtained. Temporary connections are given /extended
for 1/2/3/4/ weeks durations. They can extend the same similarly for a
maximum of six months. Obtain general connection for work/use of
electricity beyond 6 months. Temporary connection must not be used for
domestic purposes. Temporary consumers should bring their meter readings
at the proposed dates and the bills may be paid without delay.
Defaulters will be disconnected forthwith and follow up recovery
measures will be initiated. |
22.
വ്യാവസായിക, വാണിജ്യ ഉപഭോഗങ്ങള്‍ക്ക് യഥാക്രമം ഇന്ഡസ്ട്രിയല്‍, കമേഴ്സ്യല്‍
കണക്ഷനുകള്‍ എടുക്കേണ്ടതാണ്. ഗാര്‍ഹിക ഉപഭോഗത്തിനുള്ള ഡൊമസ്റ്റിക് കണക്ഷന്‍
മറ്റു കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. |
22.
Industrial connection and Commercial connections must be obtained for
such purposes. Domestic connections cannot be utilized for industrial or
commercial purposes.
Such aberrations will be penalized |
23.
പുതിയ കണക്ഷന്‍ ആവശ്യപ്പെടും മുമ്പ് നിലവാരമുള്ള വയറിങ്ങും ഉപകരണങ്ങളും
മാത്രം ഘടിപ്പിക്കുക. ലോഡ"#3405; കൂടുതലാണെങ്കില്‍ 3-ഫേസ് കണക്ഷന്‍ തന്നെ
അപേക്ഷിക്കുക. കണക്ഷന്‍ സമയത്ത് കുറഞ്ഞ ലോഡില്‍ അപേക്ഷിച്ച ശേഷം പിന്നീട്
കൂടുതല്‍ ലോഡ് ഘടിപ്പിക്കുന്ന പ്രവണത മൊത്തത്തിലുള്ള ഇലക്ട്രിക്കല്‍ വിതരണ
സംവിധാനത്തിന് തന്നെ ദോഷകരമാണ്. ലക്ഷദ്വീപ് വൈദ്യുതി മിച്ച പ്രദേശമല്ല.
അതിനാല്‍ വിവേകത്തോടെ ഉപഭോഗം ചെയ്യുക, പരിമിതപ്പെടുത്തുക. |
23. Before
applying for a connection please ensure quality wiring and equipments.
If the required load is high please apply for 3-phase connection.
Connecting extra load than allowed is detrimental to the power supply
system as a whole. Lakshadweep is not power-surplus area. So use power
judiciously. |
24.
ഒരു സര്‍വ്വീസ് കണക്ഷനില്‍ ലോഡ് ആള്‍ട്ടറേഷന്‍ അല്ലെങ്കില്‍ വയറിംഗ്
ആള്‍ട്ടറേഷന്‍ നടത്തുന്നതിന് ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതി നേടേണ്ടതാണ്.
അതിന് ആവശ്യമായ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാവുന്നതാണ്. അനധികൃത ലോഡ്
ഉപഭോഗം പിഴയും വിച്ഛെദനവും ക്ഷണിച്ചു വരുത്തും |
24. Load
alteration or wiring alteration at the service connection premises needs
departments’ approval. Application for load alteration also can be
submitted online. Unauthorized load consumption is liable for
penalization and disconnection. |
25.
പുതിയ കണക്ഷന്‍ അപേക്ഷിക്കുമ്പോള്‍ കണ്‍സ്യൂമറുടെ കണക്ടഡ് ലോഡിനെ
അടിസ്ഥാനമാക്കി രണ്ടു മാസത്തെ കണ്സംപ്ഷന്‍ ചാര്‍ജ്ജ്
‘സെക്യൂരിറ്റി
ഡെപ്പോസിറ്റ്’
ആയി അടക്കേണ്ടതുണ്ട്. ഈ തുക ഡിസ്കണക്ഷന്‍ സമയത്ത് തിരിച്ചു കൊടുക്കപ്പെടും |
25. An
amount equivalent to two months’ calculated consumption
based
on Connected Load
will be levied by the LED for new service connection. This amount is
refundable when the service connection is discontinued. |
26.
ഇങ്ങനെ ഡിപ്പാര്‍ട്ട്മെന്‍റ് കളക്റ്റ് ചെയ്തിരിക്കുന്ന സെക്യൂരിറ്റി
ഡെപ്പോസിറ്റിനു മേല്‍ അനുവദനീയമായ റേറ്റില്‍ എല്ലാ വര്‍ഷവും പലിശ
നല്‍കപ്പെടുന്നതാണ്. ഇത് എല്ലാ വര്‍ഷവും ഏപ്രില്‍-മേയ് മാസത്തില്‍ പോസ്റ്റ്
ചെയ്യപ്പെടുന്നതും അടുത്ത തവണ ബില്ല് ചെയ്യുമ്പോള്‍ ബില്ലില്‍ കുറവ്
ചെയ്യപ്പെടുന്നതും ആണ്. |
26. Yearly
interest on permissible rates will be given to all consumers on the
available Security Deposit amount. This will be posted against the
consumers during April/May months every year and will be reflected in
the subsequent bills. |
27.
എല്ലാ വര്‍ഷവും ഏപ്രില്‍-മേയ് മാസത്തില്‍ എല്ലാ ഉപഭോക്താക്കളുടെയും
ഡിപ്പാര്‍ട്ട്മെന്റില്‍ നിലനില്‍ക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്,
ഉപഭോഗത്തിനനുസരിച്ച് മതിയായതാണോ എന്ന് റിവ്യൂ ചെയ്യപ്പെടുന്നതും
കുറവാണെങ്കില്‍ അധികമായി ആവശ്യമുള്ള തുക അടക്കാന്‍ SMS ആയും പോര്‍ട്ടല്‍
വഴിയും അറിയിപ്പ് നല്കപ്പെടുന്നതുമാണ്. ഇത്തരം എസ്ഡി ഡെഫിസിറ്റ് അടുത്ത 90
ദിവസത്തിനകം കൌണ്ടറിലോ ഓണ്‍ലൈനിലോ അടച്ച് രശീത് കൈപ്പറ്റെണ്ടതാണ്. റിവ്യൂ
ചെയ്യുമ്പോള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കൈവശം അധികം തുകയുണ്ടെങ്കില്‍ അതും
ഉപഭോക്താവിന് തിരിച്ചു നല്‍കപ്പെടുന്നതാണ്. SMS ആയും പോര്‍ട്ടല്‍ വഴിയും
അറിയിപ്പ് ലഭിച്ചാല്‍ ബാങ്ക് അക്കൌണ്ട് നമ്പറും ബാങ്ക് ഐഎഫ്എസ്സ്സി കോഡും
ഡിപ്പാര്‍ട്ട്മെന്‍റ് കൌണ്ടറില്‍ 90 ദിവസത്തിനകം സമര്‍പ്പിച്ച്
നിര്‍ബ്ബന്ധമായും റീഫണ്ട് വാങ്ങേണ്ടതാണ്. |
27. The SD
available with the department against all consumers will be reviewed
every year during April/May to check the same in conformant with the
consumers’ consumption habit. If the SD on hand is insufficient, the
deficit will be collected from the consumer. Same will be intimated to
the consumer over SMS and portal. The consumer is liable to pay the SD
Deficit within 90 days if it’s posting. In case if the SD on hand is in
excess the same should be collected by the consumer by submitting the
bank account no and IFSC code at the counter within 90 days. Payouts
will be transferred only thru banks. |
28.
സര്‍വ്വീസ് കണക്ഷന്‍ മതിയാക്കി ഡിസ്കണക്ഷന് പോവുന്ന കണ്‍സ്യൂമറുടെ
അവസാനത്തെ ബില്ല് തയ്യാറാക്കുമ്പോള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കൈവശമുള്ള
സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക അവസാന ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുന്നതാണ്.
അവസാനത്തെ ബില്ലടച്ച/ബാലന്‍സ് വാങ്ങിയ രശീതും സെക്യൂരിറ്റി ഡെപ്പോസിറ്റ്
റീഫണ്ട് സ്ലിപ്പും നിര്‍ബ്ബന്ധമായും കൈപ്പറ്റെണ്ടതാണ്. ഗവ. ക്വാര്‍ട്ടെഴ്സ്
ഒഴിയുന്ന ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. അവസാന
ബില്ല് സെറ്റില്‍ ചെയ്യാതെ [കൊടുക്കല്‍ ആയാലും വാങ്ങല്‍ ആയാലും]
പോകുന്നവര്‍ക്ക് പിന്നീടൊരു ഡിപ്പാര്‍ട്ട്മെന്‍റ് കണക്ഷന്‍
നിഷേധിക്കാനുള്ള മതിയായ കാരണമാണ് അത്. |
28. When a
consumer is requesting disconnection the final bill of the consumer will
be prepared which will be adjusting the SD on hand as well. The final
bill paid receipt along with SD refund slip must be must be collected by
the consumer from the counter without fail. This is applicable for Govt.
accommodation consumers vacating quarters also. In case the final bill
is kept pending the same is sufficient reason for the department to deny
you a future connection. |
29.
കണ്‍സ്യൂമര്‍ മീറ്ററും സര്‍വ്വീസ് വയറും ഇല്ലാത്ത ഒരു കണക്ഷനും
ഔദ്യോഗികമല്ല, നിയമവിരുദ്ധവുമാണ്. അത്തരം കണക്ഷനുകള്‍ കണ്ടെത്തിയാല്‍
നോട്ടീസ് നല്‍കാതെ തന്നെ വിച്ചേദിക്കാന്‍ ഡിപ്പാര്‍ട്ട് മെന്‍റ്ന്
അധികാരമുണ്ട്. നിയമ നടപടികളും എടുക്കുന്നതാണ്. |
29. A
consumer without service wire and Consumer Meter is an illegal and
unofficial connection. Any such connection will be permanently
disconnected forthwith without any notice.
Follow up legal measures also will be taken. |
30.
ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് വാഗ്ദാനം ചെയ്യുന്ന
ഇലക്ട്രിസിറ്റി താരിഫ്, സര്‍വീസ് കണ്ടീഷനുകള്‍ ഇവയെല്ലാം ലക്ഷദ്വീപ്
ഇലക്ട്രിസിറ്റി കോഡ് പ്രകാരവും കാലാകാലത്ത് ജോയിന്റ് എനര്‍ജി റെഗുലേറ്ററി
കമ്മീഷന്‍(ഗോവ&യുടി)
പുറപ്പെടുവിക്കുന്ന താരീഫ് ഓര്‍ഡറുകള്‍ പ്രകാരവും
നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളതാണ്. |
30. The
Tariff, service conditions etc. offered by the LED is
defined
based on Lakshadweep Electricity code and the timely tariff orders from
Joint energy Regulatory Commission for Goa & UTs |
31.
ഡിപ്പാര്‍ട്ട്മെന്‍റ് തലത്തില്‍ പരിഹരിക്കാനാവാത്ത ഉപഭോക്തൃ പരാതികള്‍
പരിഹരിക്കുവാനായി ഓരോ ഉപഭോക്താവിനും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ
(കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റിഡ്രസല്‍ ഫോറത്തെ) സമീപിക്കാവുന്നതാണ്.
|
31. All the
complaints and grievances regarding Electricity consumption and billing
that are not
solved/attended by the department may be routed to Consumer Grievances
Redressal Forum
[CGRF]
Kavaratti |
--എക്സി. എഞ്ചിനീയര്‍, ഇലക്ട്രിസിറ്റി ഡിവിഷന്‍, കവരത്തി |